ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ആർ രാജേഷ്

ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ സ്വന്തം ജീവൻ ബലിനൽകിയ ശ്രീ രാജേഷിന് ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ചെറുപുഴയിലെ ജനങ്ങളുടെയും പേരിൽ ഹൃദയപൂർവ്വമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 
തിരുവനന്തപുരം ജില്ലയിലെ കല്ലൂർ ഗ്രാമപഞ്ചായത്തിലെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുകയും പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
 
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച അദ്ദേഹത്തിന്റെ ധീരതയും മാനവികതയും ത്യാഗവും എന്നും നമ്മുടെ സമൂഹത്തിന് പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ഞങ്ങൾ ആദരവോടെ ശിരസ്സ് നമിക്കുന്നു.
 
ശ്രീ രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
 
ആദരാഞ്ജലികളോടെ...
ചെറുപുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് ഭരണസമിതി
ചെറുപുഴയിലെ ജനങ്ങൾ

R Rajesh