ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ബജറ്റ് -2026-27

ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ 2025 ഡിസംബർ 21 ന് നിലവിൽ വന്ന ഈ ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇവിടെ അവതരിപ്പിക്കാൻ പോകുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ അവതരിപ്പിക്കുന്ന ബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്.  ആയതിനാൽ ബജറ്റ് അവതരണത്തിനുള്ള സമയപരിധിയും കൂടി നാം കാണേണ്ടതുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉയർത്തുന്നതിനും സമഗ്ര വികസനം ലക്ഷ്യമിട്ടും ലഭ്യമാകുന്ന വിഭവസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും ഈ ബജറ്റ് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.

  • Budget -2026-27