മദ്യ- ലഹരി മാഫിയക്കെതിരെ
ഇന്ന് (18.09.2026) പുളിങ്ങോം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അഞ്ചാം വാർഡിൻറെ ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം ബഹുജന പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
വാർഡ് മെമ്പറും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി. ജമീല കോളയത്ത് സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ശ്രീ. ജോളി കാണ്ടാവനം അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ശ്രീ. സതീശൻ കാർത്തികപ്പള്ളിയാണ്.
യോഗത്തിൽ പോലീസ്, എക്സൈസ്, തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. ജോമോൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്സൈസ് വകുപ്പ് പ്രതിനിധി ശ്രീമതി .ജൂന ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ് എടുത്തു . കമ്മിറ്റി രൂപീകരണം , പൊതു ചർച്ച , മറുപടി എന്നിവയും ഉണ്ടായി.