ചെറുപുഴ

കണ്ണൂർ ജില്ല ആസ്ഥാനത്തുനിന്ന്ഏകദേശം 80 കിലോമീറ്റർ വടക്ക് കിഴക്ക് മാറിയും പയ്യന്നൂർ താലൂക്ക് ആസ്ഥാനത്തുനിന്ന് 38 കിലോമീറ്റർ കിഴക്ക് മാറിയും സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് ചെറുപുഴ. കിഴക്ക് കർണാടകയിൽനിന്ന് ഉൽഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന തേജസ്വിനി  എന്നും മലയോരത്ത് കാര്യങ്കോട് എന്നും അറിയപ്പെടുന്ന പുഴയോട് തിരുമേനിയുടെ കിഴക്കൻ മേഖലകളിൽ നിന്ന് ഉൽഭവിച്ച് വടക്ക് പടിഞ്ഞാറോട്ട്ഒഴുകി കാര്യങ്കോട് പുഴയോട് ചേരുന്ന ചെറിയ പുഴയുടെ സംഗമസ്ഥലമാണ് ചെറുപുഴ എന്നറിയപ്പെടുന്നത്.

ചെറുപുഴ