ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി ചെറുപുഴ പഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പുളിങ്ങോം എഫ്. എച്ച്. സി പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ലൈസാമ്മ തോമസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ബിറ്റാജ് തോമസ് സ്വാഗതവും മെമ്പർമാരായ ലീന വില്യംസ്,ജമീല കോളയത്ത്, കെ. സി ലക്ഷ്മണൻ, ശ്രുതി രാകേഷ്, എഫ്.ച്ച്. സി മെഡിക്കൽ ഓഫിസർ പൂജ എന്നിവർ ആശംസകൾ അർപ്പിച്ചു. അസ്സിസ്റ്റാന്റ് സെക്രട്ടറി അനിൽ കരിച്ചേരി, എഫ്. എച്. സി ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ശരീഫ്, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്, എം.ജി. എൻ. ആർ. ജി. എ ഓഫീസ് സ്റ്റാഫ് ഹരിതകര്‍മ്മസേനാംഗങ്ങള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ജൂണ്‍ 5 പരിസ്ഥിതി ദിനം