റീ ടെണ്ടർ/ദർഘാസ് പരസ്യം
നം.AE/CPZA/TN/1/26-27 ചെറുപുഴ ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ജില്ല.
E-mail: aelsgdcpzpt@gmail.com
തീയ്യതി. 22.05.2026
റീ ടെണ്ടർ/ദർഘാസ് പരസ്യം
എല്‍.എസ്.ജി.ഡിസെക്ഷന്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നത്-സംബന്ധിച്ച്.
എല്‍.എസ്.ജി.ഡി സെക്ഷന്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തിൽ വാഹനം (എസി കാർ) പ്രതിമാസവാടകയ്ക്ക് നല്കുവാൻ താല്‍പ്പര്യമുള്ള ഉടമകളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച റീ ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.
| 1 | ദർഘാസ് സമര്പ്പിക്കേണ്ടവിലാസം | അസിസ്റ്റന്റ് എഞ്ചിനീയർ എല്‍.എസ്.ജി.ഡി സെക്ഷന്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് |
| 2 | ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി | 09.06.2026 2.00 PM |
| 3 | ദർഘാസ് തുറക്കുന്ന തീയതി | 09.06.2026 3.00 PM |
വ്യവസ്ഥകള്‍
വാഹനം 2017 ന് ശേഷമുള്ള മോഡല്‍ ആയിരിക്കണം.
താല്‍ക്കാലികമായി അംഗീകരിക്കപ്പെട്ട കരാറുകാരന് സ്വന്തം ചെലവില്‍ ആനുപാതികമായ തുകയുടെ മുദ്രപത്രത്തില്‍ ദർഘാസ് അംഗീകരിച്ച് 7 ദിവസത്തിനുള്ളില്‍ അന്തിമ കരാർ വയ്ക്കേണ്ടതാണ്.
ഇന്ധനചെലവ്, വാഹനത്തിന്റെ മെയിന്റനന്‍സ് ഡ്രൈവറുടെ ശമ്പളം, ബാറ്റ, വാഹനത്തിന്റെ ടാക്സ് ഇന്‍ഷ്വറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരന് വഹിക്കേണ്ടതാണ്. ആയത് ഉള്‍പ്പെടെയുള്ള തുകയാണ് ദർഘാസിൽ ക്വാട്ട്ചെയ്യേണ്ടത്.
വാഹനത്തിന് ടാക്സ് പെര്‍മിറ്റ് ഉള്‍പ്പെടെ നിയമപരമായ എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതും, ആയതിന്റെ പകര്‍പ്പ് ദർഘാസിൽ ഉള്‍ക്കൊള്ളിക്കേണ്ടതുമാണ്. ഡ്രൈവര്‍ക്കും നിയമപരമായി വേണ്ട എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്.
ആഫീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങൾ പാലിക്കാതെ വന്നാല്‍ വാഹന ഉടമയുമായുള്ള കരാര്‍ 7 ദിവസം മുമ്പ് നോട്ടീസ് നല്കി റദ്ദുചെയ്യാനുള്ള അധികാരം ആഫീസ് മേധാവിയില്‍ നിക്ഷിപ്തമായിരിക്കും.
വാഹനം എന്തെങ്കിലും അടിയന്തിര സാഹചര്യം മൂലം നല്കാൻ കഴിയാതെ വന്നാല്‍ പകരം സംവിധാനം കരാറുകാരന് തന്നെ ഏര്‍പ്പെടുത്തേണ്ടതാണ്.
അവധിദിനങ്ങള്‍ ഉള്‍പ്പെടെ ഏത് ദിവസവും ഏതു സമയത്തും ഓഫീസ് മേധാവി ആവശ്യപ്പെട്ടാല്‍ വാഹനം ലഭ്യമാക്കേണ്ടതുമാണ്.
കരാര്സമയത്ത് അംഗീകരിക്കുന്ന റേറ്റില്‍ കരാർ കാലയളവിൽ ഉണ്ടായേക്കാവുന്ന ഇന്ധനവില വര്‍ദ്ധനവ് പരിഗണിക്കുന്നതല്ല.
ലോഗ് ബുക്ക് ഓഫീസറുടെ നിയന്ത്രണത്തില്‍ സൂക്ഷിക്കേണ്ടതും, യാത്ര സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്.
ദർഘാസ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാതൃകാ ഫോറത്തിൽ നല്‍കേണ്ടതുമാണ്.
ദർഘാസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവര്‍ത്തന ദിവസങ്ങളില്‍ പഞ്ചായത്ത് ആഫീസില്‍ നിന്ന്അറിയാവുന്നതാണ്.
അസിസ്റ്റന്റ്എഞ്ചിനീയർ
എൽ.ഐ.ഡി&ഇ.ഡബ്ല്യു സെക്ഷന്‍
ചെറുപുഴ ഗ്രാമപഞ്ചായത്ത്
ടെണ്ടര്‍ ഷെഡ്യുൾ
1. | ദർഘാസ് സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേര് |
|
2. | മേല്‍വിലാസം |
|
3. | ഫോണ്‍ നമ്പര്‍ |
|
4. | വാഹനത്തിന്റെ തരം /സീറ്റ് എണ്ണം |
|
5. | വാഹനത്തിന്റെ മോഡല്‍ |
|
6. | വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍, രജിസ്ട്രഷൻ തീയതി, ഇന്‍ഷുറന്‍സ് (കാലാവധി) വിവരങ്ങള്‍ |
|
7 | 2000 കി.മീ.വരെ യാത്ര ചെയ്യുന്നതിന് ഒരു മാസം ക്വാട്ട്ചെയ്യുന്ന തുക |
|
ഒപ്പ്
സ്ഥലം : ദർഘാസ് സമര്‍പ്പിക്കുന്ന ആളുടെ പേര്,
തീയതി : മേല്‍വിലാസം