ബജറ്റ് -2026-27
ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ 2025 ഡിസംബർ 21 ന് നിലവിൽ വന്ന ഈ ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇവിടെ അവതരിപ്പിക്കാൻ പോകുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ അവതരിപ്പിക്കുന്ന ബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. ആയതിനാൽ ബജറ്റ് അവതരണത്തിനുള്ള സമയപരിധിയും കൂടി നാം കാണേണ്ടതുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉയർത്തുന്നതിനും സമഗ്ര വികസനം ലക്ഷ്യമിട്ടും ലഭ്യമാകുന്ന വിഭവസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും ഈ ബജറ്റ് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.